കോട്ടയം: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ പിന്തുണയോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ‘ന്യൂസിലാൻഡ് എഡ്യുക്കേഷൻ ഫെയർ’ഇന്ന് കോട്ടയം നാഗമ്പടത്തുള്ള ഹോട്ടൽ സിസർ പാലസിൽ നടക്കും.
പ്ലസ് ടു , ഡിഗ്രി , പിജിക്കാർക്ക് എൻജിനിയറിംഗ്, ഐടി, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി നിരവധി ‘ഗ്രീൻ ലിസ്റ്റ് ഫോക്കസ്’ ചെയ്തുള്ള കോഴ്സുകളെപ്പറ്റി മനസിലാക്കാനും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി , കോളജ് പ്രതിനിധികളെ നേരിൽക്കണ്ടു സംശയനിവാരണം നടത്തുന്നതിനുമുള്ള മികച്ച അവസരമാണിതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ഒരു വർഷ പഠനത്തിന് മൂന്നു വരെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ, പഠനവേളയിൽ ആഴ്ചയിൽ 25 മണിക്കൂർ വരെ പാർട്ട് ടൈം വർക്ക് റൈറ്റ്, 50 ശതമാനം മാർക്കുള്ളവർക്കും അനുയോജ്യമായ കോഴ്സുകൾ. ഒപ്പം 12 ലക്ഷം രൂപവരെയുള്ള സ്കോളർഷിപ്പുകൾ, ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക്, എന്നിവ ഫെയറിന്റെ ഭാഗമായുണ്ട്. വിദഗ്ധർ നയിക്കുന്ന സെമിനാറിലും പങ്കെടുക്കാം.
രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെയാണ് ഫെയർ. പ്രവേശനം സൗജന്യം . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999 നമ്പറുകളിൽ ബന്ധപ്പെടുക.